പാരിസ്: പി.എസ്.ജി മെസ്സിയുടെ കരാർ പുതുക്കിയേക്കും. ടീമിനെ അറിയിക്കാതെ സഊദി അറേബ്യയിലേക്ക് പോയതിന് പി.എസ്.ജി സസ്പെൻഷൻ നടപടികൾ സ്വീകരിച്ചതിനു പിന്നാലെയാണിത്.
‘ദി ടൈംസ്’ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സമീപകാലത്ത് ടീം തുടരുന്ന മോശം പ്രകടനത്തിനു പിന്നാലെയും മെസിയെ നിലനിർത്താനാണ് മാനേജ്മെന്റ് തീരുമാനമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും മികച്ച ഓഫറാണ് ടീം മുന്നോട്ടുവച്ചതെന്നാണ് വിവരം. ഇതോടൊപ്പം ചാംപ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ട് മികച്ചൊരു ടീമിനെ സജ്ജമാക്കുമെന്ന് താരത്തിന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ടെന്ന് ‘ഗോൾ ഡോട്ട് കോം’ റിപ്പോർട്ട് ചെയ്തു. ഈ സീസണിന്റെ അവസാനത്തോടെ മെസി ഫ്രീ ഏജന്റാകാനിരിക്കെയാണ് പുതിയ തട്ടകത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്.




