ന്യൂഡൽഹി: ഓടുന്ന ബൈക്കില്‍ സഹസികമായി മുഖത്തോട് മുഖം നോക്കി പരസ്പരം ചുംബിച്ച് യുവതികള്‍. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇവർക്കെതിരെ വന്‍ രോഷമാണ് ഉയരുന്നത്.
പെട്രോള്‍ ടാങ്കിന്റെ മുകളില്‍ ഇരിക്കുന്ന യുവതി ബൈക്കോടിക്കുന്ന യുവതിയെ ചുംബിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മറ്റൊരു വാഹനത്തില്‍ ഇരുന്നാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്.
ബൈക്ക് ഓടുന്നുണ്ടെങ്കിലും ഈ സമയം ആരും തന്നെ ഹാന്‍ഡില്‍ നിയന്ത്രിക്കുന്നില്ല എന്നതും വിഡിയോയില്‍ വ്യക്തമാണ്. ചുംബിച്ച ശേഷം ഇരുവരു കെട്ടിപിടിക്കുന്നതും വിഡിയോയില്‍ കാണാം. തമിഴ്നാട്ടില്‍ റജിസ്റ്റര്‍ ചെയ്ത ബൈക്കാണിതെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ വിഡിയോ ആദ്യം എത്തിയത് ജാര്‍ഖണ്ഡിലെ ഇന്‍സ്റ്റഗ്രം പേജുകളിലാണ്.
Outrage over Viral Tamil Nadu Bike Stunt after Girls Kiss in PDA-Heavy Video pic.twitter.com/F476TZTAG7
— Kusum Bhatt (@KusumBh061) May 6, 2023




