ഹ​ജ്ജ് തീർത്ഥാടകർ നി​ർ​ബ​ന്ധി​ത പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്കണം; സഊദി ആ​രോ​ഗ്യ​ മ​ന്ത്രാ​ല​യം

റിയാദ്: ഹ​ജ്ജ് തീർത്ഥാടകർ നി​ർ​ബ​ന്ധി​ത പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് സഊദി ആ​രോ​ഗ്യ​ മ​ന്ത്രാ​ല​യം.‘മൈ ​ഹെ​ൽ​ത്ത്’ ആ​പ്ലി​ക്കേ​ഷ​ൻ തു​റ​ന്ന് ‘അ​പ്പോ​യി​ൻ​മെ​ന്റു​ക​ൾ’ തെ​ര​ഞ്ഞെ​ടു​ത്ത് ‘പു​തി​യ അ​പ്പോ​യി​ൻ​മെ​ന്റ് റി​സ​ർ​വ് ചെ​യ്യു​ക’ എ​ന്ന ഓ​പ്‌​ഷ​നി​ൽ ക്ലി​ക്ക് ചെ​യ്യു​ക.ശേ​ഷം ‘അ​പ്പോ​യി​ൻ​മെ​ന്റ് റി​സ​ർ​വി​ങ്‌’ തെ​ര​ഞ്ഞെ​ടു​ത്ത് ‘ഹ​ജ്ജ് വാ​ക്‌​സി​നു​ക​ൾ’ എ​ന്ന​തി​ൽ ക്ലി​ക്ക് ചെ​യ്‌​ത് അ​പ്പോ​യി​ൻ​മെ​ന്റ് ബു​ക്ക് ചെ​യ്യാ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

ആ​രോ​ഗ്യ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ തീ​ർ​ഥാ​ട​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ അ​നി​വാ​ര്യ​മാ​ണ്.