സുബൈർ ഹുദവി അനുസ്മരണം സംഘടിപ്പിച്ചു

റിയാദ്: എസ് ഐ സി തായിഫ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി അംഗവും നാഷണൽ കമ്മിറ്റി ഓഡിറ്റിംഗ് സമിതി കൺവീനറുമായിരുന്ന എം. സി സുബൈർ ഹുദവി അനുസ്മരണവും പ്രാർത്ഥനയും സംഘടിപ്പിച്ചു. കർമ വീഥിയിൽ സജീവവമായിരുന്ന സുബൈർ ഹുദവിയുടെ വിയോഗം സംഘടനക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. അഹ്‌മദ് ഹുദവി അനുസ്മരണ പ്രഭാഷണം നടത്തി. ശരീഫ് ഫൈസി പ്രാർത്ഥന നടത്തി. ബഷീർ താനൂർ അധ്യക്ഷത വഹിച്ചു.

ശാഫി ദാരിമി, അസീസ് റഹ്മാനി പെരിന്തൽമണ്ണ, സൈതലവി ഫൈസി, ശരീഫ് മണ്ണാർക്കാട്, ബശീർ താനൂര്, അഷ്റഫ് താനാളൂര് തുടങ്ങിയവർ സംസാരിച്ചു. നിരവധി പ്രവർത്തകർ പങ്കെടുത്ത പരിപാടിക്ക് കുഞ്ഞി മുഹമ്മദ് മച്ചിങ്ങൽ, അബ്ദുൽ ജബ്ബാർ കരുളായി, ബാവ പെരിന്തൽമണ്ണ, സുനീർ ആനമങ്ങാട്, അലി കോതമംഗലം, റിയാസ് പേരാമ്പ്ര, ജംശീർ , റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.