റിയാദ്: സഊദിയിലേക്കുള്ള പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്ന പതിവ് രീതി റദ്ദാക്കി എല്ലാ വിസകളും ഇലക്ട്രോണിക് രീതിയിലേക്ക് മാറുന്ന പുതിയ സംവിധാനം നിലവിൽ വന്നു. ക്യൂ.ആർ കോഡ് വഴി വിസ ഡാറ്റകൾ വായിക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ ഇ-വിസ സംവിധാനം. പാസ്സ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം ഇനി മുതൽ എ ഫോർ പേപ്പറിലുള്ള ഇ വിസകൾ ആയിരിക്കും വിസ ഇഷ്യു ചെയ്യുമ്പോൾ ലഭിക്കുക.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയില്‍ ഇന്നലെ മുതല്‍ തന്നെ പേപ്പര്‍ ഇ വിസകൾ പുറത്തിറങ്ങി. വിസ സ്റ്റാമ്പ് ചെയ്യാനായി സമര്‍പ്പിച്ച രേഖകള്‍ സ്വീകരിച്ച കോണ്‍സുലേറ്റ് സ്റ്റാമ്പിങ് നടത്തുന്നതിന് പകരം പേപ്പര്‍ വിസകളാണ് ഇന്നലെ നല്‍കിയത്. ജോലി, സന്ദർശന വിസകൾ അനുവദിക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ചുകൊണ്ട് മന്ത്രാലയം നൽകുന്ന കോൺസുലാർ സേവനങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും അതിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ സംരംഭമെന്നും സഊദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പാസ്‌പോര്‍ട്ടുകളിലാണ് വിസ സ്റ്റിക്കര്‍ പതിക്കുന്നതിന് പകരം ഇ-വിസ നടപ്പാക്കിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യ, ഫിലിപൈന്‍സ്, ബംഗ്ലാദേശ്, ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ എന്നീ രാജ്യങ്ങളിലെ സഊദി എംബസി, കോണ്‍സുലേറ്റ് ഓഫീസുകളാണ് സഊദി തൊഴില്‍, സന്ദര്‍ശക വിസകള്‍ പാസ്‌പോര്‍ട്ടുകളില്‍ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം ക്യു ആര്‍ കോഡുള്ള പേപ്പര്‍ വിസയാക്കിയത്. ഇതിലെ ക്യു ആർ കോഡിൽ വിസ ഉടമസ്ഥരുടെ വിവരങ്ങൾ ഉൾപ്പെടെ മുഴുവൻ ഡാറ്റകളും ലഭ്യമാകും.
അതേസമയം, സഊദിയിലേക്കുള്ള സന്ദര്‍ശക വിസകള്‍ ഉൾപ്പെടെയുള്ള ചില വിസകൾ വിഎഫ്എസ് കേന്ദ്രങ്ങള്‍ വഴിയാണ് ഇഷ്യു പൂര്‍ത്തിയാക്കേണ്ടത്. എന്നാൽ, തൊഴിൽ വിസകള്‍ കോണ്‍സുലേറ്റുകള്‍ വഴിയുമാണ് സ്റ്റാമ്പിംഗ് പൂര്‍ത്തിയാക്കേണ്ടത്. സന്ദര്‍ശക വിസകള്‍ ഉൾപ്പെടെയുള്ള വിസകളുടെ ഇഷ്യു പൂർത്തീകരിക്കാൻ കേരളക്കാർക് കൊച്ചിയിലെ വിഎഫ്എസ് കേന്ദ്രം വഴിയും പൂർത്തീകരിക്കാം. അപോയിന്‍മെന്റെടുത്താണ് വിഎഫ്എസ് ഓഫീസിലെത്തേണ്ടത്. ബയോമെട്രിക് രേഖകള്‍ ആവശ്യമില്ലാത്തതിനാല്‍ അപേക്ഷകര്‍ നേരിട്ട് വരണമന്നില്ല. ഏജന്‍സികള്‍ക്കും മറ്റാര്‍ക്കെങ്കിലും ഒരാളുടെ വിസ സ്റ്റാമ്പിംഗിന് അപേക്ഷിക്കാം. ഇതിന്റെ വിശദ വിവരങ്ങൾ നേരത്തെ മലയാളം പ്രസ്സ് ഓൺലൈൻ പുറത്തു വിട്ടിരുന്നു. ആ വാർത്ത താഴെ വായിക്കാം👇.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക