രണ്ട് ലാബുകളില്‍ നിന്ന് എംഡിഎംഎ അല്ലെന്ന് ഫലം വന്നെങ്കിലും മൂന്നാമത്തെ ലാബില്‍ കൂടി പരിശോധന നടത്താനാണ് പൊലീസിന്‍റെ നീക്കം
തിരുവനന്തപുരം: 4 യുവാക്കള്‍ 88 ദിവസം ജയിലില്‍ കിടന്ന ശേഷം കെമിക്കല്‍ ലാബ് ഫലം വന്നപ്പോള്‍ പിടിച്ചത് എംഡിഎംഎ അല്ലെന്ന് റിപ്പോര്‍ട്ട്. ലഹരിമരുന്ന് കേസില്‍ ജയിലിലായതോടെ 4 പേര്‍ക്കും ജോലി നഷ്ടമായി. മലപ്പുറം മേലാറ്റൂര്‍ പൊലീസെടുത്ത കേസിന് എതിരെയാണ് കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ യുവാക്കള്‍ പരാതിയുമായി എത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ട് ലാബുകളില്‍ നിന്ന് എംഡിഎംഎ അല്ലെന്ന് ഫലം വന്നെങ്കിലും മൂന്നാമത്തെ ലാബില്‍ കൂടി പരിശോധന നടത്താനാണ് പൊലീസിന്‍റെ നീക്കം.
എംഡിഎംഎ കേസിലെ പ്രതി ചേര്‍ക്കപ്പെട്ട ഷഫീഖിനെപ്പോലെ മുബഷിര്‍ കരുവളളിയുടെ ഗള്‍ഫിലെ ജോലി നഷ്ടമായി. മച്ചിങ്ങല്‍ ഉബൈദുല്ലയുടെ ഭാര്യ വിവാഹ ബന്ധം വേര്‍പെടുത്തി.
പരിശോധനയക്കായി എംഡിഎംഎ അയച്ച കോഴിക്കോട് കെമിക്കല്‍ ലാബിലെ ഫലമാണ് ആദ്യം നെഗറ്റീവായത്. പിന്നാലെ തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്ക് അയച്ചെങ്കിലും അതും നെഗറ്റീവായി. ഇതോടെ 4 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മൂന്നാംവട്ട പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് കൂടി അയക്കാനൊരുങ്ങുകയാണ് കേരള പൊലീസ്.
ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് എന്നാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ആപ്തവാക്യം. അറിയാതെയാണങ്കിലും നിരപാരാധികള്‍ ജയിലില്‍ ആവാതിരിക്കാന്‍ ഓരോ ഉദ്യോഗസ്ഥരും ഇനിയും ശ്രദ്ധിക്കേണ്ടതുണ്ട്. മനോരമ ന്യൂസ് വീഡിയോ റിപ്പോർട്ട് കാണാം👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക