മൂന്ന് പുരുഷന്മാരെയും നാല് സ്‍ത്രീകളെയും അറസ്റ്റ് ചെയ്‍തതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതു സദാചാര മര്യാദകള്‍ക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച് ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്‍തു. കഴിഞ്ഞ ദിവസം മഹ്‍ബുല ഏരിയയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡയറക്ടറേറ്റിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് പബ്ലിക് മോറല്‍സ് വിഭാഗമാണ് റെയ്‍ഡ് നടത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മൂന്ന് പുരുഷന്മാരെയും നാല് സ്‍ത്രീകളെയും അറസ്റ്റ് ചെയ്‍തതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പണം വാങ്ങിയുള്ള സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ പങ്കാളികളായതായി കണ്ടെത്തിയെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
രാജ്യത്ത് കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാനും സുരക്ഷ വര്‍ദ്ധിപ്പിക്കാനും ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങളിലൂടെയാണ് ഇവര്‍ പിടിയിലായതെന്നും തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാനായി എല്ലാവരെയും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക