റിയാദ്: മലപ്പുറം ആനക്കയം പഞ്ചായത്തിലെ 300ൽ പരം കിടപ്പിലായ രോഗികൾക്കും മറ്റ് അവശത അനുഭവിക്കുന്നവർക്കും സാന്ത്വനവും പരിചരണവും നൽകി കഴിഞ്ഞ 11 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന ആനക്കയം പെയിൻ & പാലിയേറ്റീവ് ജിദ്ദ ചാപ്റ്റർ ആനക്കയം പഞ്ചായത്തിലെ മുഴുവൻ പ്രവാസികളെയും പങ്കെടുപ്പിച്ച് പ്രവാസി സംഗമം നടത്തുന്നു. 2023 മെയ് 05 വെള്ളിയാഴ്ച രാത്രി 8 മണിക്ക് ഷറഫിയ സഫയർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി.
പ്രസ്തുത വാർഷിക സംഗമത്തിൽ ആനക്കയം പഞ്ചായത്തിലെ എല്ലാ പ്രവാസികളും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവർ ആഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0546428723, 0502351143 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.