സഊദിയിലെ അഞ്ചു നഗരങ്ങളിലേക്ക് ഈ വർഷം പുതുതായി സർവീസുകൾ ആരംഭിച്ചതായി ഫ്‌ളൈ ദുബൈ

ജിദ്ദ: അൽഖൈസൂമ, അൽഉല, ജിസാൻ, നജ്‌റാൻ, നിയോം എന്നീ
സഊദിയിലെ അഞ്ചു നഗരങ്ങളിലേക്ക് ഈ വർഷം പുതുതായി സർവീസുകൾ ആരംഭിച്ചതായി യു.എ.ഇ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ ദുബൈ അറിയിച്ചു.

ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കാലത്ത് 33.7 ലക്ഷത്തിലേറെ പേർ ഫ്‌ളൈ ദുബായ് സർവീസുകളിൽ യാത്ര ചെയ്തു. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ ഫ്‌ളൈ ദുബായ് യാത്രക്കാരുടെ എണ്ണം 50 ശതമാനം തോതിൽ വർധിച്ചു. അടുത്ത വേനലിൽ യാത്രക്കാരുടെ കൂടുതൽ കടുത്ത തിരക്ക് പ്രതീക്ഷിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. അടുത്ത വേനലിൽ ഫ്‌ളൈ ദുബായ് വിമാന സർവീസുകളിൽ സീറ്റ് ശേഷി 20 ശതമാനം തോതിൽ വർധിക്കുമെന്നും കമ്പനി പറഞ്ഞു.