മദീന: തായിഫ്,അൽ-ബാഹ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡിൽ വാഹനാപകടം
ഒരു കുടുംബത്തിലെ ആറ് സഹോദരങ്ങൾ മരിച്ചു. അവരുടെ മാതാപിതാക്കളും മറ്റ് 3 സഹോദരങ്ങളും ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
സഊദി പൗരനായ അഹമ്മദ് അൽ ഗാംദിയും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. മദീനയിൽ നിന്ന് അൽബാഹയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റീം, സേലം, മുഹമ്മദ്, സൗദ്, യഹ്‌യ, ഹംദാൻ എന്നിവരാണ് മരിച്ചത്.
രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ട്. അപകടത്തിൽ നിന്ന് നാല് വയസ്സുകാരി രക്ഷപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.