സഊദിയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു

0
4502

റിയാദ്: സഊദിയിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിഴിഞ്ഞം പുല്ലൂർക്കോണം പാറവിള വീട്ടിൽ ഷാൻ (30) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തബൂക്കിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആറു നില കെട്ടിടത്തിലെ മൂന്നാം നിലയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ഏഴ് വർഷമായി തബൂക്കിലെ മത്സ്യ വിൽപ്പന ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു ഷാൻ. ഒന്നരവർഷം മുമ്പാണ് ഷാൻ അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. അവിവാഹിതനാണ്. പിതാവ്: ഷാജഹാൻ. മാതാവ്: ലത്തീഫ ബീവി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക