നാളെ മുതൽ പെട്രോൾ വില കൂടും; ഡീസലിന് കുറയും

0
10319

അബുദാബി: നാളെ മുതൽ പെട്രോൾ ലിറ്ററിന് 15 ഫിൽസും ഡീസൽ ലിറ്ററിന് 12 ഫിൽസും കൂടും. ഇതോടെ സൂപ്പർ പെട്രോളിന് വില മൂന്ന് ദിർഹം 16 ഫിൽസായി.

ഈ മാസം (ഏപ്രിൽ) ഇത്  3.01 ഫില്‍സായിരുന്നു.  സ്പെഷ്യൽ പെട്രോൾ വില ലിറ്ററിന് മൂന്ന് ദിർഹം അഞ്ച് ഫില്‍സ് നൽകണം. നിലവിൽ 2.90 ദിർഹമാണ്. ഇ പ്ലസിന് രണ്ട്  ദിർഹം 97 ഫിൽസായി വർധിച്ചു. ഇപ്പോൾ 2.82 ആണ്. അതേസമയം ഡീസൽ വില 2.91 ആയി കുറഞ്ഞു. നിലവിൽ  മൂന്നുദിർഹം മൂന്ന് ഫിൽസാണ്.  പുതിയ നിരക്ക് ഇന്ന് അർധരാത്രി പ്രാബല്യത്തിൽ വരും. തുടർച്ചയായ രണ്ടുമാസത്തെ വർധനയ്ക്കു ശേഷം കഴിഞ്ഞമാസം ഇന്ധന വില എട്ട് ഫിൽസ് കുറഞ്ഞിരുന്നു.

പെട്രോൾ സൂപ്പർ 98 – 3.16 ദിർഹം.
സ്പെഷ്യൽ 95 – 3.05 ദിർഹം
ഇ പ്ലസ് – 2.97 ദിർഹം
ഡീസൽ – 2.91 ദിർഹം