റിയാദ്: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മതേതര ചേരിയെ അധികാരത്തിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ കെ.എം.സി.സി പോലുള്ള സംഘടനകൾക്കും പ്രവാസ ലോകത്തിനും വലിയ ദൗത്യങ്ങൾ നിർവ്വഹിക്കാൻ കഴിയുമെന്നും അതിനായി മുന്നിട്ടിറങ്ങണമെന്നും കെ.മുരളീധരൻ അഭിപ്രായപ്പെട്ടു. ഹൃസ്വ സന്ദർശനത്തിനായി റിയാദിലെത്തിയ മഞ്ചേരി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ കണ്ണിയൻ അബൂബക്കറിന് റിയാദ് കെ.എം.സി.സി മഞ്ചേരി മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായായിരുന്നു കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എം.പി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബത്തയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കെ മുരളീധരന്‍ എം പി യെ സലാം പയ്യനാടും കണ്ണിയൻ അബൂബക്കർ സാഹിബിനെ മേച്ചേരി മുഹമ്മദലി പുല്ലൂരും ഷാളണീച്ച് സ്വീകച്ചൂ.
മുഹമ്മദലി ഏപ്പിക്കാടിന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം കെ.എം.സി.സി റിയാദ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം നടത്തി. സത്താർ താമരത്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സഊദി നാഷണൽ കമ്മറ്റി സെക്രട്ടറിയറ്റ് അംഗങ്ങളായ ഉസ്മാൻ അലി പാലത്തിങ്ങൽ, ഷുഹൈബ് പനങ്ങാങ്ങര, ജില്ലാ സെക്രട്ടറി അസീസ് വെങ്കിട്ട, ഷൗക്കത്ത് കടമ്പോട്ട്, മണ്ഡലം നേതാക്കളായ റഫീഖ് പുല്ലൂർ, ബഷീര്‍ വല്ലാഞ്ചിറ, ജാഫർ വീമ്പൂർ, സഹദ് മുള്ളമ്പാറ, ഇല്യാസ് പാണ്ടിക്കാട്, അസ്കർ കാരക്കുന്ന്, എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ബാബു നെല്ലിക്കുത്ത് സ്വാഗതവും ട്രഷറർ ശിഹാബ് കിഴാറ്റൂർ നന്ദിയും പറഞ്ഞു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക