റിയാദ്: സഊദി അറേബ്യയുടെ രണ്ടു വനിത അംബാസഡർമാർ ചുമതലയേറ്റു. യൂറോപ്യൻ യൂനിയനിലേക്കും ഫിൻലൻഡിലേക്കുമാണ് അംബാസഡർമാരായി വനിതകളെ നിയമിച്ചത്.
സഊദി അറേബ്യയുടെ രണ്ടു വനിത അംബാസഡർമാർ ചുമതലയേറ്റു.യൂറോപ്യൻ യൂനിയനിലേക്ക് നിയമിക്കപ്പെട്ട ഹൈഫ അൽ ജദിയ, ഫിൻലൻഡിലേക്കുള്ള നസ്രീൻ അൽ ഷിബെൽ എന്നിവരാണ് തങ്ങളുടെ നിയമന ഉത്തരവുകൾ അതത് പ്രസിഡന്റുമാർക്ക് കൈമാറി ചുമതല ഏറ്റെടുത്തത്.
ഇരുവരും നേരത്തേ ഭരണാധികാരി സൽമാൻ രാജാവിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഹൈഫ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേലിനും നസ്രീൻ ഫിൻലൻഡ് പ്രസിഡന്റ് സൗലി നിനിസ്റ്റോക്കും നേരിട്ടാണ് നിയമന ഉത്തരവുകൾ സമർപ്പിച്ചത്. സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും ആശംസ ഇരു പ്രസിഡന്റുമാരെയും അറിയിച്ചു.