പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0
2950

റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി നാനിയത്ത് മുഹമ്മദ് (54) ആണ് താമസസ്ഥലത്ത് മരിച്ചത്. 20 വർഷത്തോളമായി റിയാദിലുള്ള ഇദ്ദേഹം സുലൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

ഭാര്യ – ഷാഹിന മുഹമ്മദ്, മക്കൾ – ഷിറിൻ ഷഹാന, ഫാത്തിമ ഷഹാന, ആയിഷ ഷഹാന, മുഹമ്മദ് ഷാദിൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ശറഫ് മടവൂർ, റംഷാദ് നിലമ്പൂർ എന്നിവർ രംഗത്തുണ്ട്.