അബുദാബി: ഏപ്രില്‍ മാസത്തിലുടനീളം ബിഗ് ടിക്കറ്റെടുക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്ന നാല് പേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം ഉറപ്പുള്ള സമ്മാനമുണ്ട്. മൂന്ന് ഇന്ത്യക്കാരും ഒരു ഫിലിപ്പൈന്‍ പൗരനുമാണ് ഈയാഴ്ചയിലെ പ്രതിവാര നറുക്കെടുപ്പില്‍ വിജയികളായത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബിനോജ് ഇ.കെ യാണ് മൂന്നാം ആഴ്ചയിലെ പ്രതിവാര നറുക്കെടുപ്പിലെ ആദ്യ വിജയി.
ഷാര്‍ജയില്‍ താമസിക്കുന്ന ഇദ്ദേഹം ഏപ്രില്‍ മാസത്തിലെ മൂന്നാമത്തെ ആഴ്ച നടന്ന നറുക്കെടുപ്പില്‍ വിജയിയായി ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയ ആദ്യത്തെ ഭാഗ്യവാന്‍. തന്റെ ജനന തീയ്യതിയുമായി യോജിച്ചുവന്ന നമ്പറാണ് അദ്ദേഹം ബിഗ് ടിക്കറ്റെടുത്തപ്പോള്‍ തെരഞ്ഞെടുത്തത്. 14 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് അദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്.
സുഹൃത്തുക്കളെല്ലാവരും ഈ അപ്രതീക്ഷിത സമ്മാനത്തിന്റെ ആവേശത്തിലാണ്. സമ്മാനമായി ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കുമെന്ന് ചോദിച്ചപ്പോള്‍ അക്കാര്യത്തിലൊരു തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു ബിനോജിന്റെ മറുപടി. എന്നാലും നല്ലൊരു പങ്കും കുട്ടികളുടെ പഠന ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാനാണ് ആഗ്രഹം.
ഏപ്രില്‍ മാസത്തിലെ മൂന്നാം ആഴ്ചയിലെ പ്രതിവാര നറുക്കെടുപ്പിലെ രണ്ടാം വിജയി ഖത്തറില്‍ താമസിക്കുന്ന ഫിലിപ്പൈന്‍സ് പൗരന്‍ ജോണി മാഗവാണ്. 2020ല്‍ കൊവിഡ് മഹാമാരിക്കാലത്താണ് അദ്ദേഹം ബിഗ് ടിക്കറ്റെടുത്ത് തുടങ്ങിയത്.
ഏപ്രിലിലെ മൂന്നാമത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഷാര്‍ജയില്‍ പ്രൊജക്ട് എഞ്ചിനീയറായി ജോലി ചെയ്യുന്ന മുഹമ്മദ് ബാസില്‍ കൊടക്കാട്ട് വളപ്പില്‍ ആണ്. മൂന്ന് വര്‍ഷം മുമ്പ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ അദ്ദേഹം അതില്‍ ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സമ്മാനത്തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ബാക്കി തുക കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യം അദ്ദേഹം തീരുമാനിച്ചിട്ടില്ല.
അനില്‍ റാപ്പല്‍ ആണ് മൂന്നാം ആഴ്ചയിലെ പ്രതിവാര നറുക്കെടുപ്പിലെ നാലാം വിജയി.
ഏപ്രിലിലെ മൂന്നാം ആഴ്ച നടന്ന പ്രതിവാര നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം സ്വന്തമാക്കിയ നാലാമത്തെ വിജയി ആണ് ഇന്ത്യക്കാരനായ അനില്‍ റാപ്പൽ. മെക്കാനിക്കായി ജോലി ചെയ്യുന്ന അദ്ദേഹവും തന്റെ 20 സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി എല്ലാ മാസവും ടിക്കറ്റെടുക്കുകയായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




