സുഡാനിൽ നിന്ന് സഊദി അറേബ്യ വൻതോതിലുള്ള ഒഴിപ്പിക്കൽ പ്രവർത്തനം തുടരുന്നു; 2148 പേരെ ഇതിനകം സുരക്ഷിതമായി ജിദ്ദയിൽ എത്തിച്ചു

0
990

ജിദ്ദ: സഊദി അറേബ്യ തങ്ങളുടെ പൗരന്മാരെയും മറ്റ് പൗരന്മാരെയും സുഡാനിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള പ്രധാന നീക്കം തുടരുന്നു. 114 സൗദികളും 62 രാജ്യങ്ങളിൽ നിന്നുള്ള 2034 പേരും ഉൾപ്പെടെ 2148 പേരെ സുഡാനിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു. ധിഷണാശാലികളായ നേതൃത്വത്തിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിനനുസരിച്ചാണിത്.

സുഡാനിൽ നിന്ന് വരുന്ന സഊദി പൗരന്മാരെയും സൗഹൃദ രാജ്യങ്ങളിലെ പൗരന്മാരെയും സ്വീകരിക്കുന്നതിനും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലൂടെ അവരുടെ രാജ്യങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അവരുടെ താമസ സ്ഥലങ്ങൾ ആഭ്യന്തര മന്ത്രാലയം ഒരുക്കുന്നുണ്ട്.

സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുംമാണ് സുഡാനിൽ നിന്ന് സൗദി പൗരന്മാരെയും സൗഹൃദ രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിക്കാൻ നിർദ്ദേശം നൽകിയത്. ഇതനുസരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്), ബോർഡർ ഗാർഡിന്റെ ജനറൽ ഡയറക്ടറേറ്റ്, പബ്ലിക് സെക്യൂരിറ്റി എന്നിവയെ പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച നടപടിക്രമങ്ങൾക്ക് അന്തിമരൂപം നൽകിയിരുന്നു.

ജിദ്ദ ഇസ്‌ലാമിക് തുറമുഖത്ത് യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം അതിന്റെ എല്ലാ ഭൗതികവും മാനുഷികവുമായ കഴിവുകൾ സമാഹരിച്ചു. ബന്ധപ്പെട്ട സുരക്ഷാ മേഖലകളുമായി സംയോജിപ്പിച്ച് ദിവസം മുഴുവൻ അവരുടെ നീക്കങ്ങൾ സുഗമമാക്കാൻ പ്രവർത്തിക്കുന്നുണ്ട്.

പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളുടെ മാനുഷിക ശ്രമങ്ങളുടെയും സൗഹൃദ രാജ്യങ്ങൾക്ക് സഹായവും പിന്തുണയും നൽകാനുള്ള രാജ്യത്തിന്റെ വ്യഗ്രതയുടെയും തുടർച്ചയായാണിത്.