സുഡാനില്‍നിന്ന് ജിദ്ദയിൽ എത്തിച്ച 367 ഇന്ത്യൻ പൗരന്മാർ ഡൽഹിയിലേക്ക് യാത്രതിരിച്ചു; മലയാളികളെ സംസ്ഥാന സർക്കാരിന്റെ ചെലവിൽ കേരളത്തിൽ എത്തിക്കും

0
1095

ജിദ്ദ: സുഡാനില്‍നിന്ന് ജിദ്ദയിൽ എത്തിച്ച 367 ഇന്ത്യൻ പൗരന്മാർ ഡൽഹിയിലേക്ക് യാത്രതിരിച്ചു. സൗദി എയർലൈൻസ് എസ്.വി 3620 പ്രത്യേക വിമാനത്തിൽ യാത്ര തിരിച്ച ഇവർ ഇന്ന് രാത്രി ഒമ്പതോടെ ഡൽഹിയിലെത്തും.

മലയാളികളെ സംസ്ഥാന സർക്കാരിന്റെ ചെലവിൽ കേരളത്തിൽ എത്തിക്കും. മലയാളികളുടെ താമസവും ഭക്ഷണവും കേരള ഹൗസിൽ ഏർപ്പാടാക്കുമെന്ന് കെ.വി.തോമസ് അറിയിച്ചു. 

രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ത്യൻ സംഘത്തെ യാത്രയാക്കി. അഭിമാനവും ആഹ്ലാദവും നൽകുന്ന നിമിഷമാണിതെന്ന് വി. മുരളീധരൻ പ്രതികരിച്ചു. രക്ഷാദൗത്യത്തിന് എല്ലാവിധ സഹകരണങ്ങളും സൗകര്യങ്ങളും നൽകിയ സൗദി മന്ത്രാലയത്തിനും ദൗത്യത്തെ ഓരോ ഘട്ടത്തിലും പിന്തുണക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മന്ത്രി നന്ദി അറിയിച്ചു. നേവിയുടെ ഐ.എൻ.എസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വി. മുരളീധരൻ നേതൃത്വം നൽകുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയിൽ തുടരുകയാണ്.