മാമുക്കോയയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു

0
1564

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ മാമുക്കോയ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു. താരത്തിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല.നിലവിലെ സാഹചര്യത്തിൽ വെന്റിലേറ്റർ നീക്കം ചെയ്യാറായിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാമുക്കോയയെ ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക