പ്രവാസി വീട്ടമ്മ നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു; ഭര്‍ത്താവിന് പരിക്ക്

0
2462

പത്ത് വയസുകാരനായ മകന്‍ ഇവാനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു

മനാമ: ബഹ്റൈനില്‍ ജോലി ചെയ്‍തിരുന്ന മലയാളി വീട്ടമ്മ നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. രാമപുരം ഇടിയനാല്‍ പാണങ്കാട്ട് സജുവിന്റെ ഭാര്യ സ്‍മിത(45) ആണ് മരിച്ചത്. പാലാ – തൊടുപുഴ ഹൈവേയില്‍ മാനത്തൂരില്‍ നിന്ന് ചെറുകുറിഞ്ഞി റോഡിലേക്ക് തിരിയുന്ന ജംഗ്ഷനിലായിരുന്നു അപകടം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചെറുകുറിഞ്ഞി ഭാഗത്തു നിന്ന് വന്ന സ്‍കൂട്ടര്‍, ടിപ്പര്‍ ലോറിയെ മറികടന്ന് റോഡിലേക്ക് ഇറങ്ങിച്ചെന്നപ്പോള്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‍കൂട്ടര്‍ ഓടിച്ചിരുന്ന സജുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് വയസുകാരനായ മകന്‍ ഇവാനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ഇവാന്‍ റോഡിലേക്ക് തെറിച്ചുവീണ് മറ്റൊരു വാഹനത്തിന്റെ അടിയില്‍പെട്ടെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു. ബഹ്റൈനില്‍ ജോലി ചെയ്‍തിരുന്ന സജുവും സ്‍മിതയും ഏതാനും മാസം മുമ്പാണ് നാട്ടിലെത്തിയത്. മറ്റൊരു മകന്‍ – മിലന്‍.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക