വിവാഹവാഗ്ദാനം നൽകി മലയാളി യുവതിയെ ദുബൈയിൽ വച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

0
3843

കണ്ണൂർ: വിവാഹവാഗ്ദാനം നൽകി
മലയാളി യുവതിയെ ദുബൈയിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ യുപി ബറേലി സ്വദേശിയായ നദീം ഖാനെ(26) പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിക്കൂർ സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ.വി.സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ദുബായിൽ നദീം ഓടിച്ചിരുന്ന ബസിൽ കണ്ടക്ടറായിരുന്നു യുവതി. വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ച നദീം, യുവതി ഗർഭിണിയായതോടെ യുപിയിലേക്കു കടന്നു.