വിദേശ പൗരന്മാരെ സുഡാനിൽ നിന്ന് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത് തുടരുമെന്ന് സഊദി അറേബ്യ

0
941

റിയാദ്: വിദേശ പൗരന്മാരെ സുഡാനിൽ നിന്ന് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സുരക്ഷിതമായി ഒഴിപ്പിക്കുന്നത് രാജ്യം തുടരുമെന്ന് സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.

നയതന്ത്രജ്ഞരും അന്താരാഷ്ട്ര ഉദ്യോഗസ്ഥരും ഉൾപ്പെടെ 27 രാജ്യങ്ങളിൽ നിന്നുള്ള 356 പേരെ സഊദി അറേബ്യ സുഡാനിൽ നിന്ന് ഒഴിപ്പിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം.

“കുടിയേറ്റം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ സുരക്ഷിതവുമായ വഴികൾ ഉറപ്പാക്കാൻ സുഡാനിലെ ഞങ്ങളുടെ സഹോദരങ്ങളുമായി രാജ്യം സജീവമായി ഇടപഴകുന്നു” എന്ന് ഫൈസൽ രാജകുമാരൻ പറഞ്ഞു.

സുഡാനിൽ നിന്ന് 356 സിവിലിയൻമാരെയും 101 സഊദി പൗരന്മാരെയും 26 രാജ്യങ്ങളിൽ നിന്നുള്ള 255 വ്യക്തികളെയും ഇതിനകം ഒഴിപ്പിച്ചു. റോയൽ സൗദി നാവികസേനയും സായുധ സേനയുടെ മറ്റ് ശാഖകളും നടത്തിയ തീവ്രമായ പരിശ്രമം മൂലമാണ് ഇത് സാധ്യമായത്.
…..