റമദാന് ശേഷവും ഉംറയ്ക്ക് പെർമിറ്റ് നിർബന്ധം; ഹജ്ജ് ഉംറ മന്ത്രാലയം

0
1569

മക്ക: റമദാൻ മാസത്തിന് ശേഷവും ഉംറ അനുഷ്ഠാനങ്ങൾ നടത്തുന്നതിന് പെർമിറ്റ് നേടേണ്ടതിന്റെ ആവശ്യകത തുടരുന്നതായി ഹജ്ജ്, ഉംറ മന്ത്രാലയം.

“ട്വിറ്റർ” അക്കൗണ്ട് വഴിയുള്ള അന്വേഷണങ്ങൾക്കുള്ള മറുപടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉംറ നിർവഹിക്കുന്നതിന്, “നുസ്‌ക്” ആപ്ലിക്കേഷനിൽ നിന്നോ “തവക്കൽന” ആപ്ലിക്കേഷനിൽ നിന്നോ ഒരു പെർമിറ്റ് നേടണം.

തീർത്ഥാടകർക്ക് മക്കക്കും മദീനക്കും ഇടയിലും രാജ്യത്തിന്റെ എല്ലാ നഗരങ്ങളിലേക്കും അവരുടെ താമസ സഞ്ചരിക്കാമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.