ഹെലികോപ്റ്ററിന് സമീപം സെൽഫി; ബ്ലേഡ് തട്ടി സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

0
1879

നൈനിറ്റാൾ: ഹെലികോപ്റ്ററിന് സമീപം സെൽഫി എടുക്കുന്നതിനിടെ റോട്ടറിന്റെ ബ്ലേഡിൽ കുടുങ്ങി സർക്കാർ ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് അതോറിറ്റിയിലെ ഫിനാൻസ്‌ കോൺട്രോളറായ ജിതേന്ദ്ര സൈനിയാണ് മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉത്തരാഖണ്ഡിലെ കേദാർനാഥിലെ ഹെലിപ്പാഡിൽ വച്ചാണ് ദാരുണ സംഭവമുണ്ടായത്. ഹെലികോപ്റ്ററിന് സമീപം സെൽഫി എടുക്കാൻ ശ്രമിക്കവെ ജിതേന്ദ്ര സൈനി അറിയാതെ ഹെലികോപ്റ്ററിന്റെ കറങ്ങുന്ന ടെയിൽ റോട്ടർ ബ്ലേഡിന്റെ അടുത്തേക്ക് വരികയായിരുന്നു.

ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക