ഫ്ലാറ്റില്‍ കുടുങ്ങിയിട്ട് 8 ദിവസം, നാട്ടിലെത്താന്‍ സര്‍ക്കാര്‍ സഹായിക്കണം; സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട അഗസ്റ്റിന്റെ ഭാര്യ സൈബല്ല

0
1166

ഖാർത്തൂം: നാട്ടിലെത്താന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല. ഖാര്‍ത്തൂമിലെ ഫ്ലാറ്റില്‍ കുടുങ്ങിയിട്ട് എട്ട് ദിവസമായെന്നും കുടിവെള്ളവും ഭക്ഷണവുമില്ലെന്നും അവര്‍ പറഞ്ഞു. മറ്റുള്ളവരെ വിവിധ രാജ്യങ്ങള്‍ മടക്കിക്കൊണ്ടു പോയെന്നും സൈബല്ല കൂട്ടിച്ചേര്‍ത്തു.

സുഡാനില്‍നിന്ന് ഇന്ത്യക്കാരടക്കമുള്ള ചിലരെ രക്ഷപ്പെടുത്തിയതായി സൗദി അറേബ്യ അറിയിച്ചു. സ്വന്തം പൗരന്മാരെ ഒഴിപ്പിക്കുന്നതിനൊപ്പമാണ് സൗഹൃദ രാഷ്ട്രങ്ങളുടെ പൗരന്മാരെ കൂടി രക്ഷപ്പെടുത്തിയതായി സഊദി വ്യക്തമാക്കിയത്. 157 പേരെയാണ് സുഡാനില്‍നിന്ന് ജിദ്ദയിലെത്തിച്ചത്. ഇതില്‍ 91 പേര്‍ സഊദി പൗരന്മാരാണ്. ഇന്ത്യയടക്കം 12 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബാക്കി 66 പേര്‍. കൂടുതല്‍ രാജ്യങ്ങള്‍ ഒഴിപ്പിക്കല്‍ നടപ‍‍ടികള്‍ ഉടന്‍ ആരംഭിക്കുമെന്നു സുഡാന്‍ സൈന്യം വ്യക്തമാക്കി.