കുട്ടികൾക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ എമിഗ്രേഷൻ കൗണ്ടറുകൾ

0
893

ദുബൈ: കുട്ടികൾക്കായി
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ
പുതിയ എമിഗ്രേഷൻ കൗണ്ടറുകൾ തുറന്നു. ഈ പവലിയനിൽ കുട്ടികൾക്ക് തന്നെ അവരുടെ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ എയർപോർട്ട് ടെർമിനൽ മൂന്നിലെ ആഗമന ഭാഗത്താണ് കൗണ്ടറുകൾ തുറന്നിട്ടുണ്ടുള്ളത്. നാലു മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക്  നിർമിച്ച പുതിയ പാസ്പോർട്ട് നിയന്ത്രണ പ്ലാറ്റ്ഫോമുകൾ ഇനി മുതൽ എമിഗ്രേഷന്റെ ഭാഗമായെന്ന് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. കുട്ടികൾക്ക് ആകർഷകമാകുന്ന വിധത്തിൽ  പ്രത്യേകം അലങ്കരിച്ചാണ് കൗണ്ടറുകൾ തുറന്നിട്ടുള്ളത്. 

പ്രത്യേക അവസരങ്ങളിൽ, ജിഡിആർഎഫ്എ ജീവനക്കാരുടെ യൂണിഫോം ധരിച്ച  ഭാഗ്യചിഹ്നങ്ങളായ സാലിമും സലാമയും’ കുട്ടി യാത്രക്കാരെ സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു.  സാലിമും സൽമയും കുട്ടി സന്ദർശകർക്ക് അവരുടെ നഗരത്തിലേക്കുള്ള ചുവടുവയ്പ്പിൽ നിന്ന് സൗഹൃദം വളർത്താനും സന്തോഷം സൃഷ്ടിക്കാനുമാണെന്ന്  വിശദീകരിച്ചു .