കോടതിവളപ്പില്‍ സ്ത്രീയ്ക്കുനേരെ വെടിവെപ്പ്

0
2131

ന്യൂഡല്‍ഹി: ഡല്‍ഹിയിൽ കോടതി വളപ്പില്‍ സ്ത്രീയ്ക്കുനേരെ ഒരാള്‍ വെടിയുതിര്‍ക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.

ബാര്‍ കൗണ്‍സില്‍ ഡീബാര്‍ ചെയ്ത അഭിഭാഷകന്‍ കാമേഷ് കുമാര്‍ സിങാണ് ഒരു കേസുമായി ബന്ധപ്പെട്ട വൈരാഗ്യത്തിന്റെ പേരില്‍ സ്ത്രീയ്ക്കു നേര്‍ക്ക് വെടിയുതിര്‍ത്തത്.

3-4 തവണ സ്ത്രീയ്ക്കു നേരെ ഝാ വെടിയുതിര്‍ത്തു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. അക്രമിയില്‍നിന്ന് രക്ഷപ്പെടാന്‍ സ്ത്രീ ഓടുന്നതും അയാള്‍ അവരെ പിന്തുടര്‍ന്ന് വെടിവെക്കുന്നതും സ്ത്രീയുടെ കരച്ചിലും വീഡിയോയിലുണ്ട്.

തന്റെ അഭിഭാഷകനൊപ്പം കോടതിയിലെത്തിയതായിരുന്നു ആക്രമണത്തിനിരയായ സ്ത്രീ. അപ്പോഴാണ് ഝാ വെടിയുതിര്‍ത്തത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റ സ്ത്രീയെ മാക്‌സ് സാകേത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡല്‍ഹി സൗത്ത് ഡി.സി.പി. അറിയിച്ചു.