സുബൈർ ഹുദവിയുടെ ആകസ്മിക വിയോഗം; വിശ്വസിക്കാനാകാതെ സഹപ്രവർത്തകരും പ്രസ്ഥാനബന്ധുക്കളും

0
1472

ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ നേതാവ് സുബൈർ ഹുദവിയുടെ മരണത്തിന്റെ ഞെട്ടലിൽ സഹപ്രവർത്തകരും പ്രസ്ഥാനബന്ധുക്കളും. സമസ്തയുടെ പ്രവർത്തന ഗോദയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹുദവിയുടെ നിര്യാണം ഏവരിലും കടുത്ത നിരാശയാണ് ഉണ്ടാക്കിയത്.

കഴിഞ്ഞ ദിവസം രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന സുബൈർ ഹുദവിയുടെ വാട്‌സാപ്പ് അടക്കം പിന്നീട് നിശ്ചലമായിരുന്നു. സുഹൃത്തുക്കൾ ഫോൺ വിളിച്ചിട്ടും മറുപടിയുണ്ടായില്ല. ഇതിനിടെ ഇന്ന് നാട്ടിൽ പോകേണ്ടിയിരുന്ന ആളാണെങ്കിലും വീട്ടുകാരുമായും ബന്ധം ഇല്ലാതായതോടെ ആശങ്ക ഉയർന്നു. തുടർന്ന് പോലീസ് സഹായത്തോടെ സുഹൃത്തുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെന്റർ കമ്മിറ്റി, സഊദി നാഷണൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ശ്രദ്ധേയനായ നേതാവാണ് സുബൈർ ഹുദവി. കൂടാതെ, സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. നേരത്തെ ദുബൈ കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പാലക്കാട് ജില്ലയിലെ കൊപ്പം സ്വദേശിയാണ്. ജിദ്ദ കന്തറയിലായിരുന്നു താമസം.

പിതാവ് : മുഹമ്മദ്‌ മുസ്‌ലിയാർ, മാതാവ്: സൈനബ, ഭാര്യ: സൈനബ മുഹമ്മദ്‌, മക്കൾ:,സന ഫാത്തിമ, മുഹമ്മദ്‌ ഷമ്മാസ്, മുഹമ്മദ്‌ സുലൈം, സഹോദരൻ: ജാബിർ, സഹോദരി: