റിയാദ്: ഈദുൽ ഫിത്വർ പ്രാർത്ഥനകൾ പള്ളികളിൽ നടത്തണമെന്നും മഴ പ്രതീക്ഷിക്കുന്ന നഗരങ്ങളിലെയും പ്രവിശ്യകളിലെയും ഈദ് ഗാഹ് മൈതാനങ്ങളിൽ പെരുന്നാൾ നിസ്കാരം നടത്തരുതെന്നും ഇസ്‌ലാമിക കാര്യ മന്ത്രാലയം നിർദേശിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈദ് ദിനത്തിൽ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും മഴ ഉണ്ടാകുമെന്നാണ് പ്രവചനം. അതിനാൽ, വകുപ്പ് പുറപ്പെടുവിച്ച മഴ സംബന്ധമായ അറിയിപ്പുകൾ പിന്തുടരണമെന്ന് മന്ത്രാലയ ബ്രാഞ്ചുകൾക്ക് മന്ത്രാലയം നിർദേശങ്ങൾ നൽകി. മഴ പ്രതീക്ഷിക്കുന്ന ഇത്തരം നഗരങ്ങളിലും പ്രവിശ്യകളിലും പള്ളികളിൽ മാത്രമായിരിക്കണം ഈദ് പ്രാർത്ഥനകൾ നടത്തുന്നതെന്നും തുറന്ന സ്ഥലങ്ങളിൽ (ഈദ് ഗാഹുകൾ) പെരുന്നാൾ നിസ്കാര, പ്രാർത്ഥനകൾ നടത്തരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ (ബുധൻ) മുതൽ അടുത്ത (ഞായർ) വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും വസന്ത കാല മഴ ഉണ്ടാകുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. “വസന്ത” മഴ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും തുടരുമെന്നും ഇതിന്റെ അകമ്പടിയായി മണിക്കൂറിൽ 55 കി.മീ വേഗതയിൽ സജീവമായ പൊടിക്കാറ്റും പേമാരിയും ആലിപ്പഴ വർഷവും ഉണ്ടാകുമെന്നും മുന്നറിയുപ്പുണ്ട്.
അടുത്ത ഞായറാഴ്ച വരെ മഴ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പ്രവിശ്യകളും സ്ഥലങ്ങളും: അസീർ: അബഹ, ഖമീസ് മുഷൈത്, ബിഷ, ഷാരത് ഉബൈദ്, അഹദ് റുഫൈദ, അൽ ഹർജ, തത്‌ലീത്, ബൽഖർൻ, അൽ നമസ്, മജാരിദ, മഹയിൽ, ബാരിഖ്, തനൂമ, അൽ ബഹ: അൽ-ബഹ, ബൽജുറഷി, അൽ മന്ദഖ്, അൽ ഖുറ, അൽ അഖിഖ്, ഖിൽവ, അൽ മഖ്‌വ, ബാനി ഹസ്സൻ, അൽ ഹുജ്റ, ഗാമിദ് അൽ-സനാദ്, ജസാൻ: ജിസാൻ, ഫിഫ, അൽ ഖൗബ, അൽ ആരിദ, അൽ റൈത്ത്, അൽ ദായിർ, അൽ അയ്ദാബി, ബിഷ്, ഹറൂബ്, സ്വബിയ, അബുഅരീഷ്, അൽ ദർബ്, അൽ ഷാഖിഖ്, സ്വാമത, അൽ ത്വവാൽ, ദാമദ്, മക്ക അൽ മുകറമ: തായിഫ്, മൈസാൻ, അദം, അൽ-ഖുർമ, അൽ അർദിയത്ത്, തുർബ, റാനിയ, അൽ മാവിയ, ഖിയ, നജ്‌റാൻ: നജ്‌റാൻ, ഷറൂറ, ഹബൂന, പ്രദേശത്തെ മിക്ക പ്രവിശ്യകളും, റിയാദ്: തലസ്ഥാന നഗരി, ദിരിയ, റിമാഹ്, അൽ ഖർജ്, അൽ മുസാഹിമിയ, അൽ ഖുവയ്യ, അൽ മജ്മഅ, അൽ സുൽഫി, താദിഖ്, ശഖ്‌റ, ദുർമ, അൽ ഘാത്, അഫീഫ്, ദവാദ്മി, ഹുറയ്‌മില, അൽ ദലം, മറാത്, ഹോത്ത ബനി തമീം, അൽ ഹാരിഖ്, അൽ അഫ്ലാജ്, വാദി അൽ ദവാസിർ, അൽ സുലൈൽ, ഹായിൽ മേഖല: ഹായിൽ, ബഖഅ, ഗസാല, അൽ ഷ നാൻ, പ്രദേശത്തിന്റെ ഭൂരിഭാഗം ഗവർണറേറ്റുകളും എന്നിവിടങ്ങളിൽ ബുധനാഴ്ച തുടങ്ങിയ ഇടത്തരം ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നും ഇത് ഞായറാഴ്ച വരെ നീളുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
നാളെ മുതൽ ബുധനാഴ്ച വരെ കിഴക്കൻ മേഖലയിലും ദമാം, ജുബൈൽ, ഖത്തീഫ്, അൽ അഹ്‌സ, അബ്ഖൈഖ്, ഹഫർ അൽ ബാത്വിൻ, ഖൈസുമ, നാരിയ, അൽ ഖഫ്ജി, ഖറിയത് അൽ ഉല്യ എന്നിവിടങ്ങളിലും മദീനയിൽ മഹ്ദ്, വാദി അൽ ഫറഹ്, അൽ ഐസ്, ബദർ, അൽ ഉല, അൽ ഹനാകിയ എന്നിവിടങ്ങളിലും മക്കയിൽ ജിദ്ദ, റാബിഗ്, അൽ ലൈത്, ഖുൻഫുദ എന്നിവിടങ്ങളിളുമെല്ലാം ബുധനാഴ്ച വരെ മിതമായതോ ഇടത്തരമോ ആയ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രം അറിയിച്ചു. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പ് താഴെ 👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക