നാളെ ചെറിയപെരുന്നാൾ പിറവി കാണുമെന്നും ഇല്ലെന്നും തർക്കം രൂക്ഷം; ഒടുവിൽ ഔദ്യോഗിക വിശദീകരണവുമായി 25 അറബ് ഗോളശാസ്ത്ര വിദഗ്ധരുടെസംഘം

0
24849

റിയാദ്: അറബ് രാജ്യങ്ങളിൽ നാളെ അഥവാ വ്യാഴം റമദാൻ 29 നു ശവ്വാൽ മാസപ്പിറവി കാണാൻ സാധ്യമല്ലെന്ന അന്താരാഷ്ട്ര ഗോളശാസ്ത്ര കൗൺസിൽ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ഇതിനെ ഖണ്ഡിച്ച് മറ്റൊരു വിഭാഗവും രംഗത്തെത്തിയതിനു പിന്നാലെ സംയുക്ത വിശദീകരണവുമായി അറബ് ഗോളാശാസ്ത്ര വിദഗ്ധരുടെസംഘം. 13 അറബ് രാജ്യങ്ങളിൽ നിന്നുള്ള 25 ജ്യോതിശാസ്ത്ര വിദഗ്ധരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഈദുൽ ഫിത്തറിന്റെ ചന്ദ്രക്കല നാളെ (വ്യാഴം) കാണില്ലെന്ന് സംഘം വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുരാതനവും ആധുനികവുമായ എല്ലാ ജ്യോതിശാസ്ത്ര മാനദണ്ഡങ്ങളും അനുസരിച്ച്, അറബ്, ഇസ്‌ലാമിക ലോകത്ത് വ്യാഴാഴ്ച ചന്ദ്രക്കല കാണുന്നത് നഗ്നനേത്രങ്ങളാൽ സാധ്യമല്ലെന്നും അവയിൽ മിക്കതിലും ദൂരദർശിനി ഉപയോഗിച്ച് പോലും സാധ്യമല്ലെന്നും വിദഗ്ധർ പ്രസ്താവനയിൽ വിശദീകരിച്ചു.

വ്യാഴാഴ്ച സൂര്യാസ്തമയ സമയത്ത് ചന്ദ്രൻ ജക്കാർത്തയിൽ സൂര്യനിൽ നിന്ന് 2.7 ഡിഗ്രി അകലെയാണ്. (അന്താരാഷ്ട്ര അംഗീകരിച്ച “ഡങ്കൂൺ” പരിധി 6 ഡിഗ്രിയാണ്), അബുദാബിയിൽ ഇത് സൂര്യനിൽ നിന്ന് 4.7 ഡിഗ്രിയാണെന്നും മക്കയിൽ 5.1 ഡിഗ്രി, ജറുസലേമിൽ 5.4 ഡിഗ്രി, കെയ്‌റോയിൽ 5.5 ഡിഗ്രി, ഡാക്കറിൽ 8.0 ഡിഗ്രിയും ആണെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു.

എന്നാൽ, നഗ്നനേത്രങ്ങൾ കൊണ്ട് മാത്രം മാസപ്പിറവി ദർശിച്ച് തീരുമാനം കൈകൊള്ളുന്നവർക്കും ദൂരദർശിനി ഉപയോഗിച്ച് ദൃശ്യം കണ്ടെത്തി സ്വീകരിക്കുന്ന ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളെ സംബന്ധിച്ചിടത്തോളവും റമദാൻ മുപ്പത് പൂർത്തീകരിക്കേണ്ടി വരുമെന്നും ഈദുൽ ഫിത്വർ ഒന്ന് ഏപ്രിൽ 21 ശനിയാഴ്ചയായി വരുമെന്നും 13 അറബ് രാജ്യങ്ങളിൽ നിന്നുള്ള 25 ജ്യോതിശാസ്ത്ര വിദഗ്ധരാണ് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

ഗോളശാസ്ത്ര കണക്കുകളുടെ അടിസ്ഥാനത്തിൽ പിറവി ഉറപ്പിക്കുന്നവർക്കും ഏതെങ്കിലുമൊരു പ്രദേശത്ത് പിറവി ദൃശ്യമായാൽ അതേ സമയം രാത്രിയാകുന്ന പ്രദേശങ്ങളിലും മാസപ്പിറവി ഉറപ്പിക്കാമെന്ന കാഴ്ചപ്പാടുള്ളവർക്കും ഇതോടെ വെള്ളിയാഴ്ച ശവ്വാൽ ഒന്നായും ഗണിക്കാമെന്ന് വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു.
ഏപ്രിൽ 20 വ്യാഴാഴ്ച അമാവാസിയായതിനാൽ 20 മിനിറ്റിലധികം ചക്രവാളത്തിലുള്ള ചന്ദ്രൻ സൂര്യന്റെ വെളിച്ചം ഭൂമിയിലേക്കു പ്രതിഫലിപ്പിക്കാത്തതാണ് പിറവി ദൃശ്യമാകാതിരിക്കാൻ കാരണം.

അതേസമയം, ഏപ്രില്‍ 20 റമദാന്‍ 29ന് വ്യാഴാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രിം കോടതി രാജ്യത്തെ എല്ലാ വിശ്വാസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. നഗ്ന നേത്രങ്ങള്‍, ടെലിസ്‌കോപ്പ് എന്നിവ വഴി മാസപ്പിറവി കാണുന്നവര്‍ ഏറ്റവും അടുത്ത കോടതിയെ അറിയിച്ച് സാക്ഷ്യപ്പെടുത്തണം. ഇക്കാര്യം എല്ലാവരും ഗൗരവത്തിലെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. റിയാദില്‍ സൂര്യാസ്തമയത്തിന് ശേഷം 24 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രന്‍ അസ്തമിക്കുകയെന്നും ആകാശം തെളിഞ്ഞതാണെങ്കില്‍ മാസപ്പിറവി ദശ്യമാകുമെന്നുമാണ് സഊദിയിലെ ഗോള ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു.

തെളിഞ്ഞ കാലാവസ്ഥയുണ്ടെങ്കില്‍ ശവ്വാല്‍ മാസപ്പിറവി വ്യാഴാഴ്ച ദൃശ്യമാകുമെന്ന് സഊദി ഗോളശാസ്ത്രജ്ഞനും മജ്മ ഗോള ശാസ്ത്ര നിരീക്ഷണാലയം കണ്‍സെല്‍ട്ടന്റുമായ അബ്ദുല്ല അല്‍ഖുദൈരി നേരത്തെ പറഞ്ഞിരുന്നു. ഹോത്ത സുദൈറിലെ മജ്മ യൂണിവേഴ്‌സിറ്റി ഗോളശാസ്ത്ര നിരീക്ഷണാലയ പരിധിയില്‍ റമദാന്‍ 29 (ഏപ്രില്‍ 20)ന് സൂര്യാസ്തമയത്തിന് ശേഷം 24 മിനുട്ട് മാസപ്പിറവി ദൃശ്യമാകും. പക്ഷേ കാലാവസ്ഥ തെളിഞ്ഞതാകണമെന്നുമാത്രം. ഗോളശാസ്ത്ര കണക്കനുസരിച്ച് ശവ്വാല്‍ ഒന്ന് വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ച വൈകുന്നേരം സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രക്കല 85 മിനുട്ട് ആകാശത്ത് ദൃശ്യമാകും. ഇത് നഗരങ്ങളില്‍ നിന്നും കാണാനാകുമെന്നുമാണ് കണക്ക് കൂട്ടൽ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക