സോഷ്യല്‍ മീഡിയയിലൂടെ ബ്ലാക് മെയിലിങ്; പ്രവാസി അറസ്റ്റില്‍

0
1821

പിടിയിലായ വ്യക്തി ഒരു ഗള്‍ഫ് രാജ്യത്തെ പൗരനാണെന്നാണ് റിപ്പോര്‍ട്ട്

ദോഹ: ഖത്തറില്‍ സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ ബ്ലാക് മെയില്‍ ചെയ്‍ത വിദേശിയെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അശ്ലീല സ്വഭാവത്തിലുള്ള ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്‍തതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പിടിയിലായ വ്യക്തി ഒരു ഗള്‍ഫ് രാജ്യത്തെ പൗരനാണെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ നടപടികള്‍ക്കായി ഇയാളെ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.