കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിറ്റ സ്ഥാപനം അടപ്പിച്ചു

0
788

ഫുജൈറ: കാലാവധി കഴിഞ്ഞ
ഭക്ഷ്യവസ്തുക്കൾ വിറ്റ സ്ഥാപനം അടപ്പിച്ചു. ഫുജൈറയുടെ ഭാഗമായ ദിബ്ബയിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമലംഘനം പിടികൂടിയത്.

റമസാനിൽ മാത്രം 36 സ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾ പിടികൂടി. പൊതു ആരോഗ്യ, ഭക്ഷ്യ നിയമങ്ങൾ ലംഘിച്ചു നോമ്പു വിഭവങ്ങളും മറ്റും വിൽക്കാൻ ശ്രമിച്ചവർക്കാണ് പിഴ ചുമത്തിയത്.

പാചകം, വിഭവങ്ങളുടെ വില, വിതരണരീതി, സൂക്ഷിക്കുന്ന സംവിധാനം എന്നിവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും.