ജിസാന്‍: ജിസാനിൽ മത്സ്യത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്.
ജിസാന്‍ പ്രവിശ്യയില്‍ ഫര്‍സാന്‍ ദ്വീപിലാണ് മത്സ്യത്തിന്റെ ആക്രമണത്തില്‍ സൗദി യുവാവ് സാബിത് അഹ്മദ് മുസഫറിന് പരിക്കെറ്റത്. മത്സ്യബന്ധന യാത്രക്കിടെയാണ് യുവാവിനെ മത്സ്യം ആക്രമിച്ചത്.
രാത്രിയില്‍ ടോര്‍ച്ച് തെളിയിച്ച് സമുദ്രത്തിലെ മത്സ്യങ്ങളുടെ നീക്കം നിരീക്ഷിക്കുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റന്‍ മത്സ്യം യുവാവിന്റെ കഴുത്തില്‍ കടിച്ചുമുറിവേല്‍പിക്കുകയായിരുന്നു.
മത്സ്യത്തിന്റെ ആക്രമണത്തില്‍ കഴുത്തിലെ ധമനി മുറിഞ്ഞ് രക്തസ്രാവമുണ്ടായി. ഉടന്‍ തന്നെ ഫര്‍സാന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തി ധമനി തുന്നിച്ചേര്‍ത്ത് രക്തസ്രാവം തടയുകയായിരുന്നു.