മസ്കറ്റ്: ഒമാനില്‍ ഭൂചലനം. അറബി കടലിന്റെ തീരത്ത് റിക്ടര്‍ സ്‌ക്കെയിലില്‍ 5.8 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒമാനിലെ തുറമുഖ നഗരമായ സുറില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെ കടലിനടിയില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
വ്യാഴാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്.
ഓവന്‍ ഫ്രാക്ചര്‍ സോണ്‍ മേഖലയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) കണക്കാക്കുന്നു. അറബിക്കടലില്‍ രാവിലെ 7.24നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി




