മൗലാനാ റബീഅ് ഹസനി നദ്‌വി അന്തരിച്ചു

0
1897

ലഖ്‌നൗ: ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അധ്യക്ഷനും പ്രമുഖ പണ്ഡിതനുമായ മൗലാനാ റബീഅ് ഹസനി നദ്‌വി അന്തരിച്ചു. 94 വയസായിരുന്നു. ലഖ്‌നൗവില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അധ്യക്ഷന്‍,

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമ ചാന്‍സലര്‍, ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി രക്ഷാധികാരി, റിയാദ് ആസ്ഥാനമായുള്ള ആലമി റാബിതയേ അദബേ ഇസ്‌ലാമി വൈസ് പ്രസിഡന്റും മുസ്‌ലിം വേള്‍ഡ് ലീഗ് സ്ഥാപകാംഗം തുടങ്ങിയ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. അറബി ഭാഷയ്ക്കു നല്‍കിയ സംഭാവനയ്ക്ക് രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.