ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു; റമദാൻ 29 മുതൽ ഷവ്വാൽ 3 വരെയായിരിക്കും അവധി

0
2004

ദുബൈ: യുഎഇയിൽ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു. ഇസ്ലാമിക് കലണ്ടർ പ്രകാരം റമദാൻ 29 മുതൽ ഷവ്വാൽ 3 വരെയായിരിക്കും ഈദ് അവധിയെന്ന് യുഎഇ ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) അറിയിച്ചു.ഇതോടെ അഞ്ച് ദിവസം വരെ അവധി ലഭിക്കും.

ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) ഇന്ന് രാവിലെ പൊതുമേഖലാ ജീവനക്കാർക്കും ഇതേ അവധി പ്രഖ്യാപിച്ചു. ഇതോടെ യുഎഇയിലെ പൊതു-സ്വകാര്യ മേഖലയിലെ ഔദ്യോഗിക അവധിക്കാല വകുപ്പുകളിലും സ്വകാര്യ കമ്പനികളിലും ജോലി ചെയ്യുന്ന പ്രവാസികൾക്കും ഇതേ രീതിയിൽ അഞ്ച് ദിവസം വരെ അവധി ലഭിക്കും.