രാത്രിയില്‍ നടന്നു നീങ്ങുന്ന അജ്ഞാത ജീവി.യുഎസ്സിലെ തെക്കന്‍ ടെക്‌സാസിലെ റിയോ ഗ്രാന്‍ഡേ വാലിയിലൂടെ നടന്നു നീങ്ങുന്ന കരടിയുടേതിന് സമാനമായ രൂപമുള്ള ഒരു വന്യജീവിയാണിത്.
ഇത്തരമൊരു വന്യജീവി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ റെക്കോഡ് ആയതിന്റെ അമ്പരപ്പിലാണ് പാര്‍ക്ക് അധികൃതര്‍. പുറംകാഴ്ചകള്‍ ഒപ്പുന്നതിനായി സ്ഥാപിക്കുന്ന ഗെയിം ക്യാമറയിലാണ് വന്യജീവിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. എന്ത് തരം ജീവിയെന്ന് തലപുകഞ്ഞായിരിക്കണം ചിത്രം ഫെയിസ്ബുക്കിലും അധികൃതര്‍ പങ്ക് വെച്ചു. പുതിയ ഏതെങ്കിലും വര്‍ഗത്തില്‍പെട്ട ജീവിയാണോ. സമീപത്തെ മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ടതാണോ..നിങ്ങളുടെ തോന്നലുകള്‍ പങ്ക് വെയ്ക്കുക എന്നും ഫെയിസ്ബുക്ക് കുറിപ്പിനൊപ്പം എഴുതിചേര്‍ത്തു.
ടെക്‌സാസ് പാര്‍ക്ക് ആന്‍ഡ് വൈല്‍ഡ്‌ലൈഫിന് കീഴിലുള്ള ബെന്റ്‌സെന്‍-റിയോ ഗ്രാന്‍ഡേ വാലി സ്റ്റേറ്റ് പാര്‍ക്കാണ് വന്യജീവിയുടെ ചിത്രമടക്കം സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചത്. രാത്രിയില്‍ പാര്‍ക്കിലൂടെ നടന്നു നീങ്ങുന്ന നാല് കാലുള്ള ജീവിയാണ് ചിത്രത്തില്‍. അതൊരു കരടിയല്ലെങ്കില്‍ തീര്‍ച്ചയായിട്ടും പാര്‍ക്ക് റേഞ്ചര്‍ വേഷം കെട്ടിയതാകും; ഒരാളുടെ കമന്റ് ഇങ്ങനെ. നീര്‍നായ്, വടക്കന്‍ അമേരിക്കയില്‍ കണ്ടുവരുന്ന ചെന്നായ്….എന്നിങ്ങനെ നിരവധി മറ്റ് കമന്റുകള്‍ ചിത്രത്തിന് ലഭിച്ചു.
കമന്റും വന്യജീവിയുടെ ചിത്രങ്ങളുമടക്കം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പോസ്റ്റിന് പ്രതികരണവുമായി പാര്‍ക്ക് അധികൃതര്‍ തന്നെ രംഗത്തെത്തി. അധികം പേരും കമന്റ് ചെയ്തിരുന്നത് അമേരിക്കന്‍ ബാഡ്ജറായിരിക്കാമെന്നാണ്. അതിനാല്‍ വലിപ്പമുള്ള അമേരിക്കന്‍ ബാഡ്ജർ തന്നെയായിരിക്കാം ഇതെന്നാണ് പാര്‍ക്ക് അധികൃതരുടെ പ്രതികരണം. എന്നാല്‍ ആഫ്രിക്ക, ഏഷ്യ തുടങ്ങിയടിങ്ങളില്‍ കാണുന്ന ഹണി ബാഡ്ജർ അല്ലിത്. പാര്‍ക്കില്‍ സാധാരണയായി കണ്ടു വരാത്ത വന്യജീവിയാണ് അമേരിക്കന്‍ ബാഡ്ജറുകൾ. എന്നാല്‍ അവരുടെ പ്രകൃത്യായുള്ള വാസസ്ഥലമാണീ പാര്‍ക്കെന്നും അധികൃതര്‍ പ്രതികരിച്ചു.




