റിയാദ്: സ്വർണവും ജ്വല്ലറിയും മോഷ്ടിച്ച മൂന്ന് പ്രവാസികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശി പൗരത്വമുള്ള പ്രവാസികളെയാണ് അറസ്‌റ്റ് ചെയ്‌തതെന്നും ഇവർ രാജ്യത്തെ തൊഴിൽ നിയമവും റസിഡൻസി (ഇഖാമ) നിയമവും ലംഘിക്കുന്നവരാണെന്നും പോലീസ് പറഞ്ഞു. തെറ്റായ ഐഡന്റിറ്റിയിൽ ആൾമാറാട്ടം നടത്തുകയും കവർച്ച സംഭവങ്ങൾ നടത്തുകയും മോഷ്ടിച്ച സാധനങ്ങൾ കച്ചവടം ചെയ്യുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞുതു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മോഷ്ടിച്ച വസ്തുക്കളിൽ ചിലത് കണ്ടെടുത്തതായി റിയാദ് പോലീസ് സ്ഥിരീകരിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഇവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.
ഐഡന്റിറ്റി ആൾമാറാട്ടം സഊദി അറേബ്യയിൽ നിയമപ്രകാരം ശിക്ഷാർഹമായ ഒരു ശിക്ഷാ കുറ്റമായാണ് കണക്കാക്കുന്നത്. ആൾമാറാട്ടത്തിനുള്ള ശിക്ഷകൾ കുറ്റകൃത്യത്തിന്റെ തരത്തിനും വ്യക്തികളിലും സമൂഹത്തിലും അതിന്റെ പ്രതികൂല ഫലങ്ങൾക്കും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക