റോഡരികിലുള്ള വൃദ്ധനെ വെള്ളം കുടിക്കാന്‍ സഹായിച്ച് പെണ്‍കുട്ടി; 3.4 മില്യൺ ആളുകൾ കണ്ട വീഡിയോ

0
4584

മനസില്‍ എപ്പോഴും നിഷ്‌കളങ്കതയുള്ളവരാണ് കുഞ്ഞുങ്ങള്‍. മറ്റുള്ളവരെ വഞ്ചിക്കാനോ എന്തെങ്കിലും കാര്യം നേടിയെടുക്കാനായി സൗഹൃദം ചമയാനോ അവര്‍ക്ക് അറിയില്ല. അവരുടെ മനസില്‍ കള്ളമോ മുഖത്ത് കൃത്രിമഭാവമോ ഉണ്ടാകില്ല. ഇത്തരത്തില്‍ ഒരു കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു ചെറിയ പെണ്‍കുട്ടി വെള്ളം കുടിക്കാന്‍ വൃദ്ധനെ സഹായിക്കുന്നതാണ് വീഡിയോയിലുള്ളത്്. ഒരു റോഡിന്റെ അരികില്‍ ഇരിക്കുകയാണ് വൃദ്ധന്‍. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന അദ്ദേഹത്തിന്റെ കൈകള്‍ വിറയ്ക്കുന്നത് വീഡിയോയില്‍ കാണാം. അച്ഛനോടൊപ്പം അതുവഴി നടന്നുപോകുകയായിരുന്ന പെണ്‍കുട്ടി വൃദ്ധന്‍ വാട്ടര്‍ ബോട്ടിലില്‍ നിന്ന് വെള്ളം കുടിക്കാന്‍ കഷ്ടപ്പെടുന്നത് കാണുകയായിരുന്നു. ഇതോടെ അവള്‍ സഹായത്തിനെത്തി. വൃദ്ധന്റെ പിന്നില്‍ സ്‌നേഹത്തോടെ പിടിച്ച് ബോട്ടിലില്‍ നിന്ന് വെള്ളം വായിലേക്ക് ഒഴിച്ചുകൊടുത്തു.

ഗുഡ്‌ന്യൂസ് മൂവ്‌മെന്റ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 34 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. രണ്ടര ലക്ഷത്തോളം പേര്‍ ലൈക്കും ചെയ്തിട്ടുണ്ട്. ഇതിന് താഴെ പെണ്‍കുട്ടിയെ അഭിനന്ദിച്ച് നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. വീഡിയോ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക