മാതാവിനെ തോളിലേറ്റി ഉംറ നിർവഹിക്കുന്ന മകന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

0
3436

മക്ക: ഉമ്മയെ തോളിലേറ്റി ഉംറ നിർവഹിക്കുന്ന മകന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. മാതാവിനെ പരമാവധി പരിപാലിക്കുക എന്ന മഹത്തായ കർത്തവ്യം നിർവഹിച്ച തീർത്ഥാടകന്റെ പ്രവർത്തനത്തെ നിരവധി പേരാണ് സോഷ്യൽ മീഡിയ യിലൂടെഅഭിനന്ദിക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം വിശുദ്ധ കഅബയുടെ പരിസരത്ത് തന്റെ ഉമ്മയെ തോളിൽ കയറ്റുമ്പോൾ തീർഥാടകന്റെ ആത്മാർത്ഥമായ ബഹുമാനത്തിന്റെയും കരുതലിന്റെയും സ്വതസിദ്ധമായ ദൃശ്യമാണ് ഇതിലൂടെ കാണുന്നത്.

തോളിൽ ഇരുന്ന് ഉംറ നിർവഹിക്കുന്നതിനിടയിൽ തന്റെ പ്രിയപ്പെട്ട മകന്റെ ശിരസ്സിൽ ചുംബിച്ചുകൊണ്ട് ആഹ്ലാദഭരിതയായ വൃദ്ധ തീർത്ഥാടകൻ വീഡിയോയിൽ കാണാനാകും.

തന്റെ ഉമ്മയ്ക്ക് സമർപ്പിതവും നിസ്വാർത്ഥവുമായ സേവനങ്ങൾ അർപ്പിച്ചുകൊണ്ട് സർവ്വശക്തനായ ദൈവത്തെ അനുസരിക്കുക എന്ന മഹത്തായ കടമ നിറവേറ്റുന്നതിൽ ആത്മസാക്ഷാത്കാരവും സന്തോഷവും കണ്ടെത്തുന്ന തീർത്ഥാടകനെ നിരവധി പേർ പ്രശംസിച്ചു.