ഷാര്‍ജ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഷാര്‍ജയിലായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശി ജിജിന്‍ എബ്രഹാം (28) ആണ് മരിച്ചത്. സുഹൃത്തിന്റെ താമസ സ്ഥലത്തെത്തി രാത്രി ഭക്ഷണം കഴിച്ച ശേഷം മടങ്ങുന്നതിനിടെ ജിജിന്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
മൃതദേഹം ഷാര്‍ജയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ജിജിന്‍ ജോലി ചെയ്‍തിരുന്ന സ്ഥാപനത്തിലെ അധികൃതരും സാമൂഹിക പ്രവര്‍ത്തകരായ നിഹാസ് ഹാഷിം കല്ലറ, സലാം പാപ്പിനിശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
