ദോഹ: പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
തൃശൂര്‍ ചാവക്കാട് പുളിച്ചാറം വീട്ടില്‍ പരേതനായ അബ‍്‍ദുല്‍ ഖാദര്‍ – ഇയ്യാത്തുമ്മ ദമ്പതികളുടെ മകന്‍ സൈനുദ്ദീന്‍ ആബിദീന്‍ (62) ആണ് മരിച്ചത്. ഒരാഴ്ചയായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
43 വര്‍ഷമായി പ്രവാസിയായിരുന്ന സൈനുദ്ദീന്‍ അല്‍ ഖോറില്‍ ബിസിനസ് നടത്തുകയായിരുന്നു. സി.ഐ.സി അല്‍ ഖോര്‍ നോര്‍ത്ത് യൂണിറ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ – നൂര്‍ജഹാന്‍. മക്കള്‍ – ഫാഇസ്, മുഫിദ, അംന. മരുമക്കള്‍ – ആഷിഖ് (ഖത്തര്‍), തസ്‍നി. സഹോദരങ്ങള്‍ – അബ്‍ദുല്‍ ലത്തീഫ്, മുഹമ്മദ് യൂനുസ്, അഡ്വ. മുഈനുദ്ദീന്‍, ഇബ്രാഹിം, യൂസുഫ്. സുഹറ, സല്‍മ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കള്‍ച്ചറല്‍ ഫോറം ജനസേവന വിഭാഗത്തിന് കീഴിലാണ് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.