മക്ക: കരുവാരക്കുണ്ട് ദാറുന്നജാത്ത് അനാഥാലയത്തിലെ അന്തേവാസികൾക്കും പരിചാരകർക്കും പെരുന്നാൾ വസ്ത്രം നൽകുന്നതിനുവേണ്ടിയുള്ള ദാറുന്നജാത്ത് സൗദി നാഷണൽ കമ്മിറ്റിയുടെ പെരുന്നാൾ പുടവ പദ്ധതിയുടെ തുടക്കമായി. അഡ്വ: ശംസുദ്ധീൻ എം എൽ എ യുടെ സാന്നിദ്ധ്യത്തിൽ കെ എം സി സി നാഷണൽ കമ്മിറ്റി ട്രഷറർ കുഞ്ഞുമോൻ കാക്കിയയിൽ നിന്നും ആദ്യ സഹായം ഏറ്റു വാങ്ങി എസ് ഐ സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദ് തങ്ങൾ അൽ ഹൈദ്രൂസി ഉദ്ഘാടനം നിർവഹിച്ചു.
ഭാരവാഹികളായ ജിസിസി വർക്കിംഗ് സെക്രട്ടറി ഇ.കെ യൂസഫ് ഹാജി, മുനീർ ഫൈസി മക്ക, ഉമ്മർ ഹാജി പുത്തൂർ, ഷംസു ഇല്ലിക്കുത്ത്, ഇല്യാസ് തരിശ് പ്രസംഗിച്ചു. ദാറുന്നജാത്ത് അനാഥാലയത്തിലെ ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന മുഴുവൻ അന്തേവാസികൾക്കും അവരുടെ പരിചാരകർക്കും വർഷങ്ങളായി സഊദി നാഷണൽ കമ്മിറ്റി പുതുവസ്ത്രം നൽകാറുണ്ട്.
കുട്ടികളെ വസ്ത്രാലയത്തിലേക്ക് കൊണ്ടുപോയി അവർക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ വാങ്ങി നൽകാറാണ് പതിവ്. തങ്ങളുടെ സ്വന്തം മക്കൾ പെരുന്നാൾ ആഘോഷത്തിൽ പുതുവസ്ത്രങ്ങൾ അണിയുമ്പോൾ അനാഥാലയത്തിലെ അന്തേവാസികൾക്കും അതുപോലെയുള്ള പുതുവസ്ത്രങ്ങൾ ലഭ്യമാക്കണമെന്ന തീരുമാനത്തിൽ നിന്നാണ് പ്രവാസികളുടെ ഇത്തരത്തിലുള്ള കാരുണ്യ കൂട്ടായ്മ രൂപമെടുത്തത്.
വസ്ത്ര വിതരണത്തിലേക്ക് സഹായിക്കാൻ താല്പര്യം ഉള്ളവർക്ക് നേരിട്ടോ ബാങ്ക് വഴിയോ സഹായം എത്തിക്കാമെന്നും ഭാരവാഹികൾ അറിയിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് കരുവാരകുണ്ട് ശാഖയിലേക്കാണ് പണം അയക്കേണ്ടത്. ഐഎഫ്എസ്.സി SIBL0000502. അക്കൗണ്ട് നമ്പർ 0 5 0 2 0 7 3 0 0 0 0 0 0 2 0 8.