ലോറി കുത്തിമറിച്ചിടാന്‍ ശ്രമം, കൊമ്പൊടിഞ്ഞു, പാപ്പാൻ ആനപ്പുറത്തും; നടുറോഡിൽ പരിഭ്രാന്തി പരത്തി ആന – വിഡിയോ

0
14681

തൃശൂർ: നടന്നു പോകുകയായിരുന്ന ആന നിർത്തിയിട്ടിരിക്കുന്ന ലോറിക്കു നേരെ തിരിഞ്ഞത് പരിഭ്രാന്തി പരത്തി. മണ്ണുത്തി– വടക്കഞ്ചേരി ദേശീയപാതയിൽ മുടിക്കോട് ആണ് സംഭവം. ശ്രീകൃഷ്ണപുരം വിജയ് എന്ന ആനയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലി5ക്ക് ചെയ്യുക

ആനയുടെ കൊമ്പ് ഒടിഞ്ഞതോടെ ശ്രദ്ധ തെറ്റിയ തക്കത്തിൽ ലോറി ഡ്രൈവർ പെട്ടെന്ന് ലോറി എടുത്തു പോയി. ദേശീയപാതയിലൂടെ വന്ന വാഹനങ്ങളിലെ യാത്രക്കാരും സമീപ വാസികളും ഏറെ പരിഭ്രാന്തരായി.

ലോറി കുത്തിമറിച്ചിടാനുള്ള ശ്രമത്തിനിടെയാണ് ആനയുടെ കൊമ്പൊടിഞ്ഞു. പിന്നീട് വാഴത്തോപ്പിൽ കയറി വാഴകൾ നശിപ്പിച്ചു. വൈദ്യുതി പോസ്റ്റ് മറിച്ചിടാനും ശ്രമമുണ്ടായി. ഈ സമയങ്ങളിൽ എല്ലാം രണ്ടാം പാപ്പാന്‍ ആനപ്പുറത്ത് ഉണ്ടായിരുന്നു.

അദ്ദേഹം ഏറെ നേരം ആനപ്പുറത്ത് കുടുങ്ങി. ഒരു മണിക്കൂറോളം ആരെയും അടുപ്പിക്കാതെ ആന ഇടഞ്ഞുനിന്നു. പിന്നീട് എലിഫന്റ് സ്ക്വാഡ് എത്തി ആനയെ തളയ്ക്കുകയായിരുന്നു. മനോരമ ന്യൂസ്‌ വീഡിയോ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലി5ക്ക് ചെയ്യുക