തബൂക്ക്: തബൂക്കിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തൃശൂർ കുന്നംകുളം കേച്ചേരി സ്വദേശി സുനിൽ ശങ്കരൻ (53) ആണ് മരിച്ചത്. രാത്രി 10 മണിയോടെ വീഡിയോ കോളിലൂടെ ഫോണിൽ സംസാരിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പതിനഞ്ച് വർഷത്തിലേറെയായി തബൂക്കിലെ ഒരു കാർപെറ്റ് ആൻഡ് ചെയർ റിക്രൂട്ട് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. തബൂക്ക് പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് മാസ് തബൂക്ക് ചാരിറ്റി വിഭാഗം പ്രവർത്തകർ അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




