സഊദിയിൽ ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു

0
4427

റിയാദ്: സഊദിയിൽ ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. തലസ്ഥാന നഗരിയായ റിയാദില്‍നിന്ന് പുറപ്പെട്ട രണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ ആണ് അപകടത്തില്‍ പെട്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിന്റെ ഭാര്യ ഖന്‍സ, മൂന്നു വയസ്സായ മകള്‍ മറിയം രാജസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രി, ഭാര്യ സുമയ്യ, നാലുവയസ്സായ മകന്‍ അമ്മാര്‍ എന്നിവരാണ് മരിച്ചത്. അഹ്മദ് അബ്ദുറഷീദ് അപകടനില തരണം ചെയ്തിട്ടില്ല.

റിയാദിൽ ജോലി ചെയ്യുന്ന അഹ് മദ് അബ്ദുറഷീദ് (27), മുഹമ്മദ് ഷാഹിദ് ഖത്രി (24) എന്നിവരുടെ കുടുംബങ്ങളാണ് അപകടത്തിൽ പെട്ടത്. ഇരുവരും റിയാദിലെ സുവൈദി പ്രദേശത്ത് അയൽക്കരാണ്. വ്യാഴാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ച കാർ എതിർവശത്തുനിന്ന് വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം.

അപകടത്തില്‍ മരിച്ച മുഹമ്മദ് ഷാഹിദ് ഖത്രിയും മകനും. വലത്ത്: ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന അഹ്മദ് അബ്ദുറഷീദ്.

ഹൈദരാബാദ് സ്വദേശിയായ അഹ്മദ് അബ്ദുറഷീദിനൊപ്പം ഗർഭിണിയായ ഭാര്യ ഖൻസ, മൂന്നു വയസ്സായ മകൾ മറിയം എന്നിവരാണ് ഉണ്ടായിരുന്നത്. രാജസ്ഥാനിലെ സികാർ സ്വദേശിയാണ് മുഹമ്മദ് ഷാഹിദ് ഖത്രി. ഇദ്ദേഹത്തോടൊപ്പം ഭാര്യ സുമയ്യ, നാലു വയസ്സായ മകൻ അമ്മാർ അഹമ്മദ് എന്നിവരാണ് ഉണ്ടായിരുന്നത്.

അഹ്മദ് അബ്ദുറഷീദിന്റെ ഭാര്യ ഖൻസയും മകൾ മറിയവും അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഹ്മദ് അബ്ദു റഷീദ് അപകടനില തരണം ചെയ്തിട്ടില്ല. ഷാഹിദ് ഖത്രിയും ഭാര്യയും മകനും മരിച്ചു. ഷാഹിദും മകനും അപകട സ്ഥലത്തും ഭാര്യ സുമയ്യ ആശുപത്രയിലുമാണ് മരിച്ചത്.

കുടുംബ സുഹൃത്തുക്കൾ നിയമനടപടികൾ പൂർത്തിയാക്കി വരികയാണ്. വെള്ളിയാഴ്ച റിയാദിൽ ഖബറടക്കും. റമദാൻ തുടക്കത്തിൽ ഖമീസ് മുശൈത്തിൽനിന്ന് ഉംറ നിർവഹിക്കാൻ പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അഗ്നിക്കരയായതിനെ തുടർന്ന് 21 പ്രവാസികൾ മരിച്ചിരുന്നു. ഇതിന്റെ ഞെട്ടൽ മാറും മുമ്പാണ് വീണ്ടും ഇന്ത്യക്കാർ ഉൾപ്പെടുന്ന ഉംറ സംഘത്തിന്റെ അപകടമരണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക