വീണ്ടും രാജകീയ വിവാഹം; വാര്‍ത്ത പങ്കുവെച്ച് ദുബൈ ഭരണാധികാരി ഷൈഖ് മുഹമ്മദിന്റെ മകള്‍

0
2534

വരന്റെ പിതാവ് ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാന അല്‍ മക്തൂം വധൂവരന്മാരെക്കുറിച്ച് എഴുതിയ കവിത പങ്കുവെച്ചായിരുന്നു ഇവർ വിവാഹ വാര്‍ത്ത പങ്കുവെച്ചത്

ദുബൈ: യുഎഇയില്‍ വീണ്ടും രാജകീയ വിവാഹം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷൈഖ മഹ്റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് തന്റെ വിവാഹത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അല്‍ മക്തൂം കുടുംബാംഗം തന്നെയായ ഷൈഖ് മാന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാന അല്‍ മക്തൂമാണ് വരന്‍.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദുബൈ ഭരണാധികാരിയുടെ മകള്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ വാര്‍ത്ത പരസ്യപ്പെടുത്തിയത്. വരന്റെ പിതാവ് ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാന അല്‍ മക്തൂം വധൂവരന്മാരെക്കുറിച്ച് എഴുതിയ കവിത പങ്കുവെച്ചായിരുന്നു അവര്‍ വിവാഹ വാര്‍ത്ത പങ്കുവെച്ചത്. വരന്റെ പിതാവും ഇതേ കവിത തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. രാജകീയ വിവാഹ കരാറില്‍ ഒപ്പുവെയ്‍ക്കുന്ന അവസരത്തിലേക്ക് വേണ്ടി എഴുതിയ കവിതയാണിതെന്നാണ് വരികള്‍ സൂചിപ്പിക്കുന്നത്. അതേസമയം, വിവാഹ ആഘോഷത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.

ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദധാരിയായ ഷൈഖ മഹ്റ ദുബൈയിലെ വിവിധ പരിപാടികള്‍ നിറ സാന്നിദ്ധ്യമാണ്. അതേസമയം ഷൈഖ് മാനയാവട്ടെ ദുബൈയിലെ അറിയപ്പെടുന്ന സംരംഭകനും വ്യവസായിയുമാണ്. റിയല്‍ എസ്റ്റേറ്റ്, സാങ്കേതിക രംഗങ്ങളിലാണ് പ്രധാനമായും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. സ്‍കൂയിങ് ഉള്‍പ്പെടെയുള്ളവ ഇഷ്ടപ്പെടുന്ന അദ്ദേഹം ദുബൈ കിരീടാവകാശി ഷൈഖ് ഹംദാന്‍ ഉള്‍പ്പെടെയുള്ള രാജകുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക