നെടുമ്പാശ്ശേരിയിൽ രണ്ടര കോടിയുടെ സ്വർണം പിടികൂടി; സ്വർണം ഒളിപ്പിച്ചിരുന്നത് മലദ്വാരത്തിൽ

0
2015

കൊച്ചി: നെടുമ്പാശ്ശേരിയിൽ രണ്ടര കോടിയുടെ സ്വർണം പിടികൂടി. 12 മണിക്കൂറിനിടയിൽ രണ്ട് പേരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ദുബൈയിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് അഷ്റഫിൽ നിന്നും 2466 ഗ്രാം സ്വർണവും മുഹമ്മദ് നഫീസിൽ നിന്ന് 1817 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.

ഡിആർഐയും കസ്റ്റംസും ചേർന്നാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. അഷ്റഫും നഫീസും സ്വർണം പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമിച്ചത്.

ഇത്തരത്തിൽ അഷ്റഫിൻ്റെ കയ്യിൽ നിന്നും 654 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മലദ്വാരത്തിൽ നിന്നും 1812 ഗ്രാം സ്വർണവും കസ്റ്റംസ് കണ്ടെത്തി.