റമദാനിലെ ആദ്യ 10 ദിനങ്ങളിൽ കോടിയിലേറെ പേർ മദീനയിലെ പ്രവാചക പള്ളി സന്ദർശിച്ചതായി കണക്കുകൾ

0
975

മദീന: റമദാനിലെ ആദ്യ 10 ദിനങ്ങളിൽ
കോടിയിലേറെ പേർ മദീനയിലെ പ്രവാചക പള്ളിയിൽ സന്ദർശനത്തിന് എത്തിയതെന്ന് മസ്ജിദുന്നബവി ജനറൽ പ്രസിഡൻസി.

രണ്ട് വിശുദ്ധ പള്ളികളിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടും, ഉംറ തീർഥാടകർക്ക് കർമങ്ങൾ നിർവഹിക്കൽ എളുപ്പമാക്കുന്നതിന് നേതൃത്വത്തിന്റെ ഉദാരവും പരിധിയില്ലാത്തതുമായ പിന്തുണയുടെ ഫലമാണ് ഫീൽഡ്, അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങളിലെ മികവ്.

രണ്ട് വിശുദ്ധ മസ്ജിദുകളിൽ  റമസാനിലെ ആദ്യ പത്ത് ദിവസം വിജയകരമായി കടന്നുപോയതായി മക്ക ഹറം പള്ളിയുടെയും പ്രവാചക പള്ളിയുടെയും കാര്യങ്ങളുടെ ജനറൽ പ്രസിഡന്റ് ഷെയ്ഖ് ഡോ. അബ്ദുൽ റഹ്മാൻ അൽ സുദൈസ് അറിയിച്ചു.  

ഇരു ഹറമുകളിലും മാനുഷികവും സാങ്കേതികവുമായ സേവനങ്ങളുടെ നിലവാരം ഗണ്യമായ പുരോഗതിക്ക് കാരണമായി. വിശുദ്ധ പള്ളികളുടെ നടത്തിപ്പിന് നൽകുന്ന പിന്തുണയ്ക്ക് തിരുഗേഹ സംരക്ഷൻ സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരോട് അൽ സുദൈസ് നന്ദി പറഞ്ഞു.  തീർഥാടകർക്കും സന്ദർശകർക്കും ഉന്നത തലത്തിലുള്ള സേവനം നൽകുന്നതിന് വലിയ പരിശ്രമം നടത്തണമെന്ന് അദ്ദേഹം പ്രസിഡൻസിയിലെ ജീവനക്കാരോട് അഭ്യർഥിച്ചു.