ദമാം: സൗദിയിലെ അല്‍ഹസയിലെ സ്‌കൂളില്‍ കുടുങ്ങിയ നിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തി. സൗദി പൗരനാണ് യാദൃശ്ചികമായി സ്‌കൂളില്‍ കുടുങ്ങിയ വിദ്യാര്‍ഥിയെ കണ്ടെത്തിയത്.
സ്‌കൂള്‍ അടച്ച് അധ്യാപകരും ജീവനക്കാരും പോയതോടെയാണ് വിദ്യാര്‍ഥിയെ സ്‌കൂള്‍ കെട്ടിടത്തിനകത്ത് സൗദി പൗരന്‍ കണ്ടെത്തിയത്. സ്‌കൂള്‍ കെട്ടിടത്തിനകത്തു നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് മുകളിലെ നിലയിലെ ക്ലാസ് മുറിയുടെ ജനലിനു മുകളിലൂടെ തലയിട്ട് നോക്കുന്ന വിദ്യാര്‍ഥിയെ താന്‍ കണ്ടതെന്ന് സൗദി പൗരന്‍ പറഞ്ഞു.